മജ്മഉദ്ദഅ്‌വത്തിൽ ഇസ്‌ലാമിയ്യ:

മതഭൗതിക വിദ്യാർത്ഥികൾ പരസ്പരം പാലിക്കുന്ന അകലമായിരുന്നു മുസ്‌ലിം കേരളത്തിന് അഭിമുഖീകരിക്കേണ്ടി വന്ന വെല്ലുവിളി. ഈ പരസ്പര വികർഷണത്തെ ഇല്ലാതാക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് ചർച്ചകളും നിർദ്ദേശങ്ങളും മുന്നോട്ട് വന്നു. 1973 ൽ എസ് എസ് എഫ് രൂപീകൃതമാവുന്നതിങ്ങനെയാണ്. വിദ്യാർത്ഥികളിൽ മതധാർമ്മിക ബോധമുണ്ടാക്കി അച്ചടക്കവും അനുസരണമുള്ളവരുമാക്കി മാറ്റുകയെന്ന സംഘടനയുടെ ലക്ഷ്യം സാക്ഷാത്കരിച്ചതിന്റെ ഫലമായിരുന്നു പിന്നീട് സംഘടക്കുണ്ടായ വളർച്ച.

വിദ്യാഭ്യാസ രംഗത്ത് ഈ വിദ്യാർത്ഥി പ്രസ്ഥാനം നടത്തുന്ന പ്രവർത്തനങ്ങൾ എന്നും ശ്ലാഘനീയമായിരുന്നു. ഇതിന്റെ തുടക്കമെന്നോണം 1986 ൽ കോഴിക്കോട് ആസ്ഥനമാക്കി മജ്മഉദ്ദഅ്‌വത്തിൽ ഇസ്‌ലാമിയ്യ എന്ന പേരിൽ ഒരു സംഘം രജിസ്റ്റർ ചെയ്ത് ഈ സംഘടനക്കു കീഴിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് സംസ്ഥാന കമ്മിറ്റി ഓഫീസും രിസാലയും പ്രവർത്തിക്കുന്ന സ്റ്റുഡൻസ് സെന്ററായിരുന്നു മജ്മഇന്റെ കേന്ദ്ര ആസ്ഥാനം.

സംഘത്തിനു കീഴിൽ പ്രഥമ സമന്വയ വിദ്യാകേന്ദ്രമെന്ന നിലക്ക് അരീക്കോട് താഴത്തങ്ങാടിയിൽ കുറച്ചു സ്ഥലവും പഴയ ഓടിട്ട ഒരു ഇരുനില കെട്ടിടവും വിലക്കെടുത്ത് ക്രസന്റ് ആർട്‌സ് ആന്റ് ഇസ്‌ലാമിക് കോളേജ് എന്ന സ്ഥാപനം ആരംഭിച്ചു. റഈസുൽ മുഹഖിഖീൻ കണ്ണിയത്ത് ഉസ്തദാണ് അതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അരീക്കോട് മജ്മഅ് എന്ന പേരിൽ പ്രസിദ്ധമായ പ്രസതുത സ്ഥാപനത്തിൽ പിന്നീട് നവനൂറ്റാണ്ടിന്റെ സ്പന്ദനങ്ങളറിഞ്ഞു ദഅ്‌വാ കോളേജും മറ്റു സ്ഥാപനങ്ങളും പിന്നീട് നിലവിൽ വന്നു.

  • അഡ്മിഷൻ ക്രൈറ്റീരിയ

    മികച്ച മാർക്കോടെ പത്താം തരം പാസ്സാവുന്ന ആൺകുട്ടികളിൽ നിന്ന് ഇന്റർവ്യൂവിലൂടെ തെരെഞ്ഞെടുക്കപ്പെടുന്നവർക്കാണ് പ്രവേശനം. ഇന്റർവ്യൂവിലെ മികച്ച പ്രകടനം വിലയിരുത്തി പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് മുൻഗണനാ ക്രമത്തിൽ അഡ്മിഷൻ അനുവദിക്കും.

ചരിത്രത്തോടൊപ്പം
അരീക്കോട് മജ്മഅ്

പേരോട് അബ്ദുറഹ്മാന്‍ സഖാഫി
സി.പി സൈദലവി മാസ്റ്റര്‍
എസ് ശറഫുദ്ദീന്‍
അബ്ദുല്‍ ഹകീം അസ്ഹരി
പി സുരേന്ദ്രന്‍
എന്നിവര്‍ സ്ഥാപനത്തെ
വിലയിരുത്തുന്നു..

അരീക്കോട് മജ്മഅ്
ഡോകുമെന്ററി കാണുക
••• ••• ••• •••


മജ്മഅ് സംരംഭങ്ങള്‍

സിദ്ദീഖിയ്യ ദഅ്‌വാ കോളേജ്

മത വിദ്യാഭ്യാസത്തിൽ മുതവ്വൻ ബിരുദത്തോടൊപ്പം ഭൗതിക മേഖലയിൽ അംഗീകൃത യൂണിവേഴ്‌സിറ്റികളുടെ പി ജി കൂടി ലഭ്യമാവും വിധമാണ് ദഅ്‌വാ കോളേജിലെ സിലബസ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്.

മജ്മഅ് അഗതി-അനാഥ മന്ദിരം

അനാഥകളെയും അഗതികളെയും താമസം, ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവ സൗജന്യമായി നൽകി ഉന്നതിയിലെത്തിക്കാനുള്ള സംവിധാനമാണ് മജ്മഅ് അഗതി അനാഥ മന്ദിരം.

ക്രസന്റ് ആർട്‌സ് & ഇസ്‌ലാമിക് കോളേജ്

അരീക്കോട് താഴത്തങ്ങാടിയിൽ ആരംഭിച്ച ആർട്‌സ് കോളേജാണിത്. പ്ലസ് വൺ, പ്ലസ്ടു, ഡിഗ്രി ക്ലാസ്സുകൾ ഇവിടെ നിന്നും നൽകപ്പെടുന്നു. മെച്ചപ്പെട്ട ശിക്ഷണമാണ് ക്രസന്റിന്റെ പ്രത്യേകത.

മജ്മഅ് ഇംഗ്ലീഷ് സ്‌കൂൾ

പേരിനും പോരിനും കെട്ടിയുണ്ടാക്കിയ മീഡിയങ്ങളിൽ നിന്ന് മജ്മഅ് ഇംഗ്ലീഷ് മീഡിയത്തെ വേറിട്ടു നിർത്തുന്നു. എൽ.കെ.ജി മുതൽ 10-ാം ക്ലാസ് വരേയാണിപ്പോൾ അഡ്മിഷൻ.

മജ്മഅ് സയന്‍സ് അകാദമി

മജ്മഅ് സയന്‍സ് അകാദമി,മജ്മഅ് സയന്‍സ് അകാദമി,മജ്മഅ് സയന്‍സ് അകാദമിമജ്മഅ് സയന്‍സ് അകാദമി,മജ്മഅ് സയന്‍സ് അകാദമി,മജ്മഅ് സയന്‍സ് അകാദമി

ഇസ്‌ലാമിക് പ്രൊപഗേഷൻ സെന്റർ

സിദ്ധീഖിയ്യ ദഅ്‌വാ കോളേജിൽ പഠനം പൂർത്തിയാക്കിയ ദാഇകളുടെ പ്രവർത്തന കൂട്ടായ്മയാണ് ഐപിസി നിരവധി ദഅ്‌വാ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

എം.എസ്.എ

ദഅ്‌വാ കോളേജ് ആരംഭിച്ചതു മുതൽ കാമ്പസിനെ സജീവമാക്കിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥി സംഘടനയായ എം.എസ്.എ.യുടെ സംഘടനാ സംവിധാനം ശാസ്ത്രീയവും സുതാര്യവുമാണ്.

ഹൈസം അക്കാദമി

അരീക്കോട്

ആത്മീയ ഭൗതികസമന്വയ വിദ്യാഭ്യാസ മേഖലയിൽ മൂന്ന് പതിറ്റാണ്ടിന്റെ കുതിപ്പുമായി മുന്നേറുന്ന അരീക്കോട് മജ്മഇന്റെ നൂതന സംരഭമാണ് ഹൈസം അക്കാദമി. പരലോക ബോധമുള്ള പ്രൊഫഷനൽ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ മതപണ്ഡിതരും അക്കാദമിഷൻസും പൊതു പ്രവർത്തകരും കൈകോർക്കുന്ന നൂതന സംരഭമാണിത്. കേരള സർക്കാറിന്റെ റെഗുലർ ഹയർ സെക്കണ്ടറി പനവും അതിന് ശേഷം ഡിഗ്രി പoനവും നലകുന്നതോടൊപ്പം അഞ്ച് വർഷത്തെ ഇസ്ലാമിക് ഡിപ്ളോമ കോഴ്സും നലകുന്നു പ്രയോഗികതലങ്ങൾക്കാണ് കൂടുതൽ പരിഗണന നലകുക,'ആധുനിക പ്രശ്നങ്ങളുടെ കർമശാസ്ത്രതലങ്ങളും അധ്യാത്മിക സൂഫി രീതികളും ഖുർആൻ വ്യാഖ്യാന പഠനവും ഇസ്ലാമിക കരിക്കുലത്തെ വേറിട്ടതാക്കും , സമർത്ഥരായ വിദ്യാർത്ഥികളെ CA,സിവിൽ സർവിസ്, സയൻന്റിസ്റ്റ് എന്നിങ്ങനെ എത്തിക്കുന്നത് വരെ ഹൈസം അക്കാദമി പിന്തുണ നല്‍കും.

പഠനയാത്രകൾ, പ്രമുഖരുമായി സംവദിക്കൽ, ഡിബേറ്റ്, സംരഭകത്വ പരീശീലനം, കഴിവ് വികസിക്കുന്നതിന് ആവശ്യമായി മറ്റു ശാസ്ത്രീയ ഇസ് ലാമിക് പരീശീലനങ്ങൾ എന്നിവ കോഴ്സിന്റെ ഭാഗമായി നലകും' നിലവിൽ ഒന്നാം ബാച്ച് അരീക്കോടാണ് ആരംഭിക്കുന്നത് +1 കൊമേഴ്സിലേക്കാണ് ആദ്യ വർഷത്തെ അഡ്മിഷൻ നലകുന്നത്.

വിശദ വിവരങ്ങൾക്ക് അക്കാദമി അഡ്മിനിസ്ട്രേറ്റർ 830494 8256 എന്ന നമ്പറിലും ഡയരക്ടർ 9946629020 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്

കേരളത്തിലെ പ്രഥമ കോളേജാണ്
സിദ്ധീഖിയ്യ ദഅ്‌വാ കോളേജ്.

ആത്മീയ ഭൗതിക സമന്വയ പഠനത്തിനായി
ശാസ്ത്രീയമായ കരിക്കുലം രൂപീകരിച്ച് മുന്നോട്ടു പോവുന്നു.

read more
നൂറിൽ പരം പ്രബോധകര്‍
കര്‍മ വീഥിയില്‍

ആത്മീയ ഭൗതിക വിഷയങ്ങളിൽ
ബിരുദാനന്തര ബിരുധവുമായി സേവന വഴിയിലേക്ക് സമർപ്പിച്ചു കഴിഞ്ഞു..

read more

വിവിധ സർവ്വകലാശാലകളില്‍
ഗവേഷണ പഠനം

ഡൽഹി യൂണിവേഴ്‌സിറ്റി, ജെ. എൻ. യു, ജാമിഅ മില്ലിയ്യ, ഇഫ്‌ലു തുടങ്ങി വ്യത്യസ്ത സർവ്വകലാശാലയിൽ ഗവേഷണ പഠനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മജ്മഅ് സന്തതികൾ ദഅ്‌വാ ലോകത്തിന് പ്രതീക്ഷയാണ്

read more
സുമനസ്സുകളോട്...

വിദ്യാഭ്യാസം കൊണ്ട് മാത്രമേ സാമൂഹിക പരിവർത്തനങ്ങൾ സാധ്യമാകുകയൊള്ളു. ചരിത്രത്തിൽ കഴിഞ്ഞുപോയ നവോത്ഥാനങ്ങൾ പരിശോധിച്ചാൽ നമുക്കീ കാര്യം ബോധ്യപ്പെടും. ഈ തിരിച്ചറിവിന്റെ പരിണതിയായിട്ടാണ് 1986 ൽ അരീക്കോട് മജ്മഅ് എന്ന വിദ്യാഭ്യാസ പ്രസ്ഥാനം രൂപം കൊള്ളുന്നത്.

മലപ്പുറം ജില്ലയിലെ അരീക്കോട് ആസ്ഥാനമായി സ്ഥാപിതമായ മജ്മഅ് ദഅ്‌വത്തിൽ ഇസ്ലാമിയ്യക്കു കീഴിൽ സീദ്ധീഖിയ്യ ദഅ്‌വ കോളേജ്, അനാഥ- അഗതി മന്ദിരം, ബനാത്ത് ഓർഫനേജ്, മജ്മഅ് ഇംഗ്ലീഷ് സ്‌കൂൾ, കമ്പ്യൂട്ടർ സെന്റർ, ഇസ്ലാമിക് പ്രൊപഗേഷൻ സെന്റർ, ആവാസെ ഖുർആൻ ഫൗണ്ടേഷൻ, മസ്ജിദുകൾ... തുടങ്ങി വിവിധ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്നു.

ദരിദ്രർ മാത്രം അധിവസിക്കുന്ന നൂറോളം ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു കഴിയുന്ന അരീക്കോട്ടെ പാരമ്പര്യ മുസ്‌ലിംകളുടെ വിദ്യാഭ്യാസ സ്ഥിതി എന്നും പിന്നോക്കമായിരുന്നു. ബിദഇകളുടെ കടന്നുകയറ്റം മൂലം മതരംഗമാവട്ടെ ദയനീയവും. ഇവിടെയാണ് മജ്മഇന്റെ ഉദയം പ്രസക്തമായത്. ഒരു വേള കേരളത്തിലെ നജ്ദ് എന്ന കുപ്രസിദ്ധി ലഭിക്കാൻ മാത്രം ബിദഇകൾക്ക് വേരോട്ടം കിട്ടിയ മണ്ണായിരുന്ന അരീക്കോടെങ്കിലും ഇന്ന് സ്ഥിതിയാകെ മാറി. മതത്തിനകത്ത് പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടിരിക്കുന്ന അരീക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും പുത്തൻവാദികൾക്കിന്ന് മജ്മഅ് പേടിസ്വപ്നമാണ്. സുന്നിസത്തിന്റെ ചലിക്കുന്ന ചിഹ്നങ്ങളായി തലപ്പാവണിഞ്ഞ വിദ്യാസമ്പന്നരുടെ സാന്നിദ്ധ്യം തന്നെ ഏറെ സന്തോഷകരമാണ്. ചുരുങ്ങിയ കാലം കൊണ്ട് വിവിധ സംരംഭങ്ങൾ തുടങ്ങാൻ മജ്മഇന് സാധിച്ചിട്ടുണ്ട്.

വളർന്നു പന്തലിച്ച മജ്മഇന്റെ യാത്രയിൽ എല്ലാവരും സഹകാരികളാണ്. പ്രത്യേകിച്ചും ഗൾഫ് സുഹൃത്തുക്കൾ ചെയ്യുന്ന ത്യാഗനിർഭരമായ സേവനങ്ങൾ വിസ്മരിക്കാനാവത്തതാണ്. മാസം തോറും വരുന്ന ഭീമമായ നടത്തിപ്പു ചെലവിനു പുറമേ നിർമാണ പ്രവർത്തനങ്ങളിൽ കൂടി വരുത്തിവെക്കുന്ന നികത്താനാവാത്ത ബാധ്യതകൾക്കിടയിൽ ഒരു കൈതാങ്ങാവുന്നവരുടെ അകമഴിഞ്ഞ സഹായങ്ങളാണ്. മജ്മഅ് യൂണിറ്റ് കമ്മിറ്റികൾ യു എ ഇ കുവൈത്ത്, സഊദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ തുങ്ങിയ രാഷ്ട്രങ്ങളിലുണ്ട്. സ്ഥാപനത്തിന്റെ പ്രവർത്തകരുടെ ത്യാഗത്തിനു നന്ദിവാക്കുകൾ പകരമാവില്ലെന്ന തിരച്ചറിവോടെ മജ്മഇന്റെ മുമ്പോട്ടുള്ള പാതയിൽ സഹകാരികളാവാൻ അഭ്യർത്ഥിച്ച് നാഥൻ നമ്മുടെ പ്രവർത്തനങ്ങൾ ഇരുലോകത്തും സന്തോഷപൂർണമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

വടശ്ശേരി ഹസൻ മുസ്‌ലിയാർ
(പ്രസിഡണ്ട് - അരീക്കോട് മജ്മഅ്)

പ്രിൻസിപ്പൾ നോട്ട്

വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതെവിടെ കണ്ടാലും പെറുക്കിയെടുക്കണമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. അറിവ് വ്യപിപിച്ചുകൊണ്ട് ലോകത്തുനിന്ന് തമസ്സിനെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് വിദ്യാഭ്യാസ സംരഭങ്ങളുടെ ലക്ഷ്യം. വിദ്യഭ്യാസം സാർവത്രിക വൽകരിക്കേണ്ടതിന്റെ ആവശ്യകതയും ഇതാണ്.

എന്നാൽ ഭൗതികവിദ്യയുടെ അതിപ്രസരത്തിൽ ആത്മീയ വിദ്യാഭ്യാസത്തെ അവഗണിക്കുന്ന ഒരു സവിശേഷ സാഹചര്യമാണ് ഇന്നുള്ളത്. ആത്മീയ പഠനത്തോടൊപ്പം ഭൗതിക വിജ്ഞാനവും നേടുന്നതിനെ മതം നിരുത്സാഹപ്പെടുത്തുന്നില്ല. പുതുകാലത്തോട് സംവാദിക്കാൻ ഭൗതിക പഠനം ആവശ്യമാകയാൽ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് മതം ചെയ്യുന്നത്.

ഇവിടെയാണ് ആത്മീയ ഭൗതിക സമന്വയ പഠനമെന്ന സംവിധാനം പ്രസക്തമാകുന്നത്. അരീക്കോട് മജ്മഅ് സിദ്ദീഖിയ്യ ദഅ്‌വ കോളേജ് ഈ രംഗത്തെ ആദ്യ സംരംഭമാണ്. ഇതിനകം നൂറിൽ പരം പ്രബോധകരെ സേവനഗോദയിലേക്കിറക്കാൻ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ദഅ്‌വ കോളേജുകളുടെ കൂട്ടായ്മയായ ജാമിഅത്തുൽ ഹിദ്ധ് അൽ ഇസ്ലാമിയ്യയുടെ സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനം ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. ജാമിഅ പരീക്ഷകളിലും മത്സരപ്പരീക്ഷകളിലും സ്ഥാപനം അസൂയാവഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. വരും ഭാവിയിലും ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്താൻ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണ് സ്ഥാപനം.

അബ്ദുൽ ഖാദിർ അഹ്‌സനി ചാപ്പനങ്ങാടി
(പ്രിൻസിപ്പൽ - അരീക്കോട് മജ്മഅ്)

Contact us
Phone:
0483 2850058
Mobile:
9142 905 218
Address:
AREACODE PO, MALAPPURAM,INDIA
E-mail:
areacodemajmau@gmail.com
  • MAJMAU DHA’WATHIL ISLAMIYYA, AREACODE AREACODE PO, MALAPPURAM, KERALA, INDIA
    0483 2850058