ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി വികസന സംരഭത്തിൽ അരീക്കോട് മജ്മഅ് പൂർവ്വ വിദ്യാർത്ഥി സംഘടന സൈക്രിഡും പങ്കാളിയാവുന്നു.
ഒരേ ഒരു ഭൂമി എന്ന പ്രമേയത്തിലൂന്നിയ ഈ വർഷത്തെ യു.എൻ. ക്യാംപയിനിൽ നേച്ചർ അക്ഷൻ വിഭാഗത്തിൽ ‘#MyTree# എന്റെ മരം’ ചാലഞ്ചിലൂടെയാണ്
സൈക്രിഡ് ഭാഗഭാക്കാവുന്നത്.
സ്ഥാപനത്തിൽ നിന്ന് പുറത്തിറങ്ങിയ സിദ്ദീഖികൾ അവരുടെ വീടുകളിലും ജോലി സ്ഥലങ്ങളിലുമായി മരത്തൈകൾ വെച്ച് പിടിപ്പിച്ച് കൊണ്ട് ക്യാമ്പയിനിന്റെ ഭാഗമാകും.
ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ, സ്ഥാപനങ്ങൾ, സർക്കാറുകൾ , എൻജിഒ കൾ തുടങ്ങിയവയെ കൂട്ടുപിടിച്ചാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം യു. എൻ. നടത്തുന്നത്.
യുനൈറ്റഡ് നേഷൻസ് ഹാബിറ്റാറ്റ് അംബാസഡർ ഒ. അബൂ സാലി മജ്മഅ് ക്യാംപസിൽ
വൃക്ഷത്തെ നട്ട് കൊണ്ട് കാമ്പയിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ശാഫി സഖാഫി മുണ്ടമ്പ്ര, വടശ്ശേരി ഹസൻ മുസ്ലിയാർ, അബ്ദുൽ ഖാദിർ അഹ്സനി ചാപ്പനങ്ങാടി തുടങ്ങിയ ഉസ്താദുമാർ സംബന്ധിക്കും. ഓരോ സിദ്ധീഖിയും പരിപാടിയുടെ ഭാഗമായി പങ്കു ചേരും


