Al Kitab – Quran Event Logo launched

മനുഷ്യനുണ്ടായ കാലം മുതല് കുറേ സംശയങ്ങളും അവനോടൊപ്പമുണ്ട്. എങ്ങനെ ഈ ഭൂമുഖത്ത് എത്തി, ആരാണവനെ പടച്ചത്, അവന്റെ ജീവിത നിയോഗമെന്താണ്, മരണാന്തര ജീവിതമുണ്ടോ, ഇത്ര സങ്കീര്ണമായ പ്രപഞ്ചം ആരുടെ സൃഷ്ടിയാണ്, പ്രപഞ്ചത്തില് എന്താണ് തന്റെയിടം. മനുഷ്യന് സ്വന്തമായി ഉത്തരം കണ്ടെത്താന് കഴിയാത്ത ഇത്തരം സന്ദേഹങ്ങള്ക്കെല്ലാം ഉത്തരം നല്കുകയാണ് ഖുര്ആന്. മനുഷ്യന്റെ മോക്ഷമാര്ഗങ്ങളാണ് ആത്യന്തികമായി ഈ അന്ത്യവേദത്തന്റെ പ്രമേയം. ആയിരത്തി അഞ്ചൂറോളം വര്ഷങ്ങള്ക്കു മുമ്പ് പ്രവാചകന് മുഹമ്മദ് നബി (സ)ക്ക് വിത്യസ്ത സന്ദര്ഭങ്ങളിലായി അവതീര്ണമായ വിശുദ്ധ ഗ്രന്ഥം കാലത്തെ അതിജീവിച്ച് മുന്നേറുകയാണ്. അറബി സാഹിത്യം ഉത്തുംഗാവസ്ഥയിലായിരുന്ന സമയത്താണ് ഖുര്ആനിന്റെ അവതരണം. സമാനമായ ഒരു സൂക്തമെങ്കിലും കൊണ്ടുവരൂ എന്ന ഖുര്ആനിന്റെ വെല്ലുവിളിക്ക് ഒരു ചെറിയ പ്രതിരോധം തീര്ക്കാന് പോലും അക്കാലത്തെ സാഹിത്യ സാമ്രാട്ടുകള്ക്ക് കഴിഞ്ഞില്ല. ആ വെല്ലുവിളി ഇന്നും നിലനില്ക്കുകയാണ്. പ്രപഞ്ചത്തിലെ സര്വ കാര്യങ്ങള്ക്കുമുള്ള വിശദീകരണവും മാര്ഗദര്ശനവും ഒളിപ്പിച്ചു വെച്ച ജ്ഞാനങ്ങളുടെ അക്ഷയപാത്രമാണ് ഖുര്ആന്.
ഖുര്ആന് ഒളിപ്പിച്ചുവെച്ച അറിവിന്റെ മഹാലോകങ്ങളിലേക്ക് കടന്നുചെല്ലാനുള്ള ശ്രമങ്ങള് എല്ലാ സമയത്തും നടന്നു കൊണ്ടിരിക്കുന്നു. മനുഷ്യന് തന്റെ പരിമിതികള് മനസ്സിലാക്കി കൈകുമ്പിളില് കിട്ടിയതുമായി മടങ്ങുകയാണ് പതിവ്. പിന്നെയും ഒട്ടേറെ ഉത്തരങ്ങള് ഒളിപ്പിച്ചുവെച്ച് ഖുര്ആന് കാലത്തെ തോല്പിച്ച് ജൈത്രയാത്ര തുടരും.
അരീക്കോട് മജ്മഅ് സിദ്ദീഖിയ്യാ ദഅ്‌വാ കോളേജ് പൂര്വ്വ വിദ്യാര്ത്ഥി കൂട്ടായ്മ സൈക്രിഡിന് കീഴില് സംഘടിപ്പിക്കപ്പെടുന്ന അല്കിതാബ്, ഖുര്ആനിന്റെ വിജ്ഞാന ലോകത്തേക്ക് തുറന്നുവെക്കുന്ന ജാലകമാണ്. പുതിയ കാലത്തെ പഠനതത്പരരായ ആളുകള്ക്ക് വിശുദ്ധ ഖുര്ആനിന്റെയും ഇസ്ലാം മതത്തിന്റെയും സൗന്ദര്യം ചെറിയ രൂപത്തിലെങ്കിലും പരിചയപ്പെടുത്താന് അല്കിതാബിന് കഴിയും. ലിബറല് കാലത്തെ യുവതയുടെ സന്ദേഹങ്ങള്ക്ക് ഉത്തരമാവാന് നമുക്ക് ഇതുവഴി അവസരമുണ്ട്. മതത്തിനെതിരെ വരുന്ന വിമര്ശനങ്ങളുടെ യുക്തിരാഹിത്യവും ഖുര്ആനിക സൗന്ദര്യത്തിന്റെ വെളിച്ചത്തില് ബോധ്യമാകും. അല്കിതാബ് ഖുര്ആന് സെലിബ്രേറ്റഡ് വിജ്ഞാനദാഹികള്ക്കു മുന്നില് അവസരങ്ങളുടെ വാതില് തുറന്നു വെക്കുകയാണ്.

Leave a Reply